108 ദിവസം! എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ച സംഭവം; അന്വേഷണം തീര്‍ന്നില്ല, കുറ്റപത്രവുമില്ല; മകള്‍ വിദേശത്തേക്ക് കടന്നു

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ജി.​പി സു​ദേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണം നി​ല​ച്ചു. ദാ​സ്യ​പ്പ​ണി ചെ​യ്യാ​ത്ത​തി​നാ​ണ് ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​നി​ടെ എ.​ഡി.​ജി.​പി​യു​ടെ മ​ക​ൾ ഗ​വാ​സ്ക​റെ മ​ർ​ദ്ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​ത്.

ഈ ​കേ​സ് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി ബി.​കെ പ്ര​ശാ​ന്ത​നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് ഇ​ന്ന് 108-ാമ​ത്തെ ദി​വ​സ​മാ​ണ്. അ​ന്വേ​ഷ​ണം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കു​ക​യോ കു​റ്റം​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​തി​നി​ടെ സു​ദേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ ഗ​ൾ​ഫി​ലേ​യ്ക്ക് പോ​കു​ക​യും ചെ​യ്തു. അ​വി​ടെ നി​ന്ന് ഉ​ട​ൻ കാ​ന​ഡ​യി​ലേ​യ്ക്ക് പോ​കു​മെ​ന്ന വി​വ​ര​മാ​ണ് ല‍​ഭി​ക്കു​ന്ന​ത്.

എ​ഡി.​ജി.​പി​യു​ടെ മ​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​ട്ടും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​വാ​നോ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നോ ത​യ്യാ​റാ​വാ​തെ അ​ന്വേ​ഷ​ണം സം​ഘം ഒ​ളി​ച്ചു ക​ളി​ക്കു​ക​യാ​ണ്. ഇ​രു​വ​രു​ടേ​യും പ​രാ​തി​യി​ൽ മ്യൂ​സി​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ടു​പേ​രും ത​ങ്ങ​ൾ​ക്കെ​തി​രെ എ​ടു​ത്തി​രി​ക്കു​ന്ന​ത് ക​ള്ള​ക്കേ​സാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഗ​വാ​സ്ക​ർ നി​ല​വി​ൽ എ​സ്.​എ.​പി ക്യാ​ന്പി​ൽ ജ​ന​റ​ൽ ഡ്യൂ​ട്ടി​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​ർ​ദ്ദ​ന​ത്തി​ൽ കൈ​ക്കേ​റ്റ പ​രു​ക്കി​ന് ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ക​യാ​ണെ​ന്ന് ഗ​വാ​സ്ക​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​വ​സാ​നം താ​ൻ കു​റ്റ​ക്കാ​ര​നാ​കു​മെ​ന്ന ഭീ​തി​യു​ണ്ടെ​ന്നും ഗ​വാ​സ്ക​ർ പ​റ​യു​ന്നു. അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സു​ദേ​ഷ് കു​മാ​റി​നെ ബ​റ്റാ​ലി​യ​ൻ എ.​ഡി.​ജി.​പി സ്ഥാ​ന​ത്തു നി​ന്ന് കോ​സ്റ്റ​ൽ എ​ഡി.​ജി.​പി​യു​ടെ ത​സ്തി​ക​യി​ലേ​യ്ക്ക് മാ​റ്റി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കാ​തെ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

ഉ​ന്ന​ത​ത​ല​ത്തി​ലെ ഇ​ട​പെ​ട​ലാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റം​പ​ത്രം സ​മ​ർ​പ്പി​ക്കാ​തെ കേ​സ് അ​വ​സാ​നി​പ്പി​ച്ച മ​ട്ടി​ൽ നി​ൽ​ക്കാ​ൻ കാ​ര​ണം. കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച സ​ർ​ക്കാ​രോ ഡി.​ജി.​പി​യോ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക പോ​ലും ചെ​യ്യു​ന്നി​ല്ല. കേ​സി​ന്‍റെ ന​ട​ത്തി​പ്പി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞ പോ​ലീ​സ് അ​സോ​സി​യേ​ഷ​നും ഇ​ക്കാ​ര്യം മ​റ​ന്ന മ​ട്ടാ​ണ്.

ഈ ​നി​ല​യ്ക്കാ​ണ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തെ​ങ്കി​ൽ ഒ​രി​ക്ക​ലും അ​ന്വേ​ഷ​ണം പൂ​ർ​ത്താ​യാ​കാ​ത്ത കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ദാ​സ്യ​പ്പ​ണി കേ​സും അ​വ​സാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ.​ഡി.​ജി.​പി​യു​ടെ മ​ക​ളെ​യും ഭാ​ര്യ​യും കൊ​ണ്ട് പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​ന​കു​ന്നി​ലെ​ത്തി​യ​താ​യി​രു​ന്നു ഗ​വാ‍​സ്ക്ക​ർ. വീ​ട്ടി​ൽ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വാ​സ്‍​ക​ർ നേ​ര​ത്തെ എ.​ഡി.​ജി.​പി​യോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഭാ​ര്യ​യും മ​ക​ളും യാ​ത്ര​യി​ലു​ട​നീ​ളം ത​ന്നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും പി​ന്നീ​ട് പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ന്നെ എ.​ഡി.​ജി.​പി​യു​ടെ മ​ക​ള്‍ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ഗ​വാ​സ്ക്ക​റു​ടെ പ​രാ​തി. ക​ഴു​ത്തി​ന് പി​ന്നി​ല്‍ നാ​ല് ത​വ​ണ​യും തോ​ളി​ല്‍ മൂ​ന്ന് ത​വ​ണ​യും ഇ​ടി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദി​ക്കാ​നു​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Related posts