തത്തമംഗലം: മേട്ടുപ്പാളയം കൂമൻ കാട് റോഡിൽ ചരക്കുലോറികൾ കൂട്ടിയിടിച്ചു. ഇതോടെ തത്തമംഗലം- മീനാക്ഷിപുരം പാതയിൽ ഗതാഗതം സ്തംഭിച്ചു. ഇന്നു കാലത്ത് 7.15 നാണ് അപകടം. തൃശ്ശുരിൽ നിന്നും പൊ ള്ളാച്ചിയിലേക്കു പോവുന്ന പാൽ കടത്തുവണ്ടിയും പൊള്ളാച്ചിയിൽ നിന്നു ആലപ്പുഴയിലേക്കു പോവുന്ന ചരക്കു ലോറിയുമാണ് കുട്ടിയിടിച്ചത്. അപകടത്തിൽ പാൽകടത്തു വാഹനത്തിന്റെ എല്ലാ ചക്രങ്ങളുടെ ബ്രേ ക്കുകളും പ്രവർത്തന രഹിതമായി.
തുടർന്ന് മെക്കാനിക്കുകളെത്തി കേടായ ബ്രേക്കുകൾ ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ സമയത്ത് പൊള്ളാച്ചി ഭാഗത്തു നിന്നെത്തിയ നാൽപ്പതിലധികം വാഹനങ്ങൾ റോഡിൽ നിർത്തിയിടേണ്ടതായും വന്നു. മീനാക്ഷിപുരം ഭാഗത്തു നിന്നും വന്ന ബസ്സുകൾ അത്തി മണി ’തുരിശുമൊക്കു വഴി തിരിച്ചുവിട്ടു.
പാൽവണ്ടിയുടെ കന്പനി വർക്ക്ഷാപ്പ് ജീവനക്കാരെത്തിയാലെ ബ്രെയ്ക്കു ജാം നീക്കാൻ കഴിയുകയുള്ള എന്നു ഡ്രൈവർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് റോഡിനു വീതി കുറവാണെന്നതിനാൽ ഇരു ചക്രവാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. അപകടസമയത്ത് പ്രദേശത്തു മഴ പെയ്തിരുന്നു.