കുളത്തുപ്പുഴ: കുളത്തുപ്പുഴ ഏഴംകുളത്ത് സാമൂഹ്യവിരുദ്ധ ശല്ല്യം വര്‍ദ്ധിക്കുന്നു. സാമൂഹ്യവിരുദ്ധരുടെ കല്ലേറില്‍ വീടിന്റെ ജനല്ചില തകര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാതി ഏഴംകുളം വടക്കുംകര പുത്തന്‍വീട്ടില്‍ ഗീതകുമാരിയുടെ വീടിനു നേരെയാണ് ആക്രമണം.
കല്ലേറില്‍ വീടിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലകള്‍ തകര്‍ന്നു.പുലർച്ചെയോടെയാണ് സംഭവം. രാത്രിയില്‍ ശബ്ദം കേട്ടെങ്കിലും വീട്ടില്‍ ഉണ്ടായിരുന്ന ഗീതാകുമാരി പുറത്തിറങ്ങിയില്ല. രാവിലെ വീടിന്റെ വാതില്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ജനല്‍ചില്ലുകള്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വീടിനുള്ളില്‍ നിന്നും പാറക്കല്ലും കണ്ടെത്തി. ഇതോടെ സംഭവം ചൂണ്ടിക്കാട്ടി ഗീതാകുമാരി കുളത്തുപ്പുഴ പോലീസില്‍ പരാതി നല്കി.എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏഴംകുളം പ്രദേശം കേന്ദ്രീകരിച്ചു സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുകയാണ് എന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച പ്രദേശത്തെ മൂന്നു വീടുകളില്‍ മോഷണവും നിരവധി വീടുകളില്‍ മോഷണ ശ്രമവും നടന്നിരുന്നു.
പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതെ സമയം ഗീതകുമാരിയുടെ പരാതിയില്‍ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമം ആകാം എന്നും പോലീസ് കരുതുന്നു