തിരുവനന്തപുരം: മദ്യലോബിയെ വീണ്ടും പ്രീണിപ്പിച്ച് അധികാരം നിലനിർത്താനാണ് സിപിഎം ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ വലിയ അഴിമതി സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറി വിഷയത്തിൽ നേരത്തെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബ്രൂവറിക്കായി ഭൂമി അനുവദിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.