കണ്ടാല്‍ കല്‍ക്കണ്ടം; പക്ഷേ, ഭീകരന്‍! കൊച്ചിയില്‍ പിടിച്ചത് ലോകവ്യാപകമായി നിരോധിക്കപ്പെട്ട മയക്കുമരുന്ന്; ഒരു മില്ലിഗ്രാം എംഡിഎംഎയുടെ ലഹരി 24 മണിക്കൂറിലേറെ നീണ്ടുനില്‍ക്കും

കൊ​​​ച്ചി: കൊ​​​റി​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ പാ​​​ഴ്സ​​​ൽ പാ​​​യ്ക്ക​​​റ്റി​​​ലെ​​ത്തി​​യ 200 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൊ​​ച്ചി​​യി​​ൽ എ​​​ക്സൈ​​​സ് പി​​​ടി​​​കൂ​​​ടി. അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ൽ എം​​​ഡി​​​എം​​​എ എ​​​ന്ന ചു​​​രു​​​ക്ക​​​പ്പേ​​​രി​​​ല​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മെ​​​ത്ത​​​ലി​​​ൻ ഡ​​​യോ​​​ക്സി മെ​​​ത്താ​​​ംഫീറ്റ​​​മി​​​ൻ എ​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണ് എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ആ​​​ന്‍റിനാ​​​ർ​​​ക്കോ​​​ട്ടി​​​ക് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണി​​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത മ​​യ​​ക്കു​​മ​​രു​​ന്ന് 30 കി​​​ലോഗ്രാം തൂ​​ക്കം വ​​രും.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ല​​​ഹ​​​രി​​​മ​​​രു​​​ന്നു വേ​​​ട്ട​​​യാ​​​ണി​​​തെ​​​ന്ന് എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. എ​​​റ​​ണാ​​​കു​​​ളം എം​​​ജി റോ​​​ഡി​​​ൽ ഷേ​​​ണാ​​​യീ​​​സി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൊ​​​റി​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ പാ​​​ഴ്സ​​​ൽ പാ​​​യ്ക്ക​​​റ്റി​​​ലാ​​​ണു ല​​​ഹ​​​രി​​​മ​​​രു​​​ന്നെ​​​ത്തി​​​യ​​​ത്. എ​​​ട്ടു പാ​​​ർ​​​സ​​​ൽ പെ​​​ട്ടി​​​ക​​​ളി​​​ലാ​​​യി തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ കാ​​​ർ​​​ബ​​​ണ്‍​ഷീ​​​റ്റു​​​ക​​​ൾ പൊ​​​തി​​​ഞ്ഞ നി​​​ല​​​യി​​​ൽ 64 പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​യി​​രു​​ന്നു മ​​യ​​ക്കു​​മ​​രു​​ന്ന്.

എം​​​ഡി​​​എം​​​എ​​​യു​​​ടെ ഏ​​​റ്റ​​​വും ശു​​​ദ്ധീ​​​ക​​​രി​​​ച്ച രൂ​​​പ​​​മാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​എ​​​സ്. ര​​​ഞ്ജി​​​ത്തി​​​നു കി​​​ട്ടി​​​യ ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​യി​​രു​​ന്നു റെ​​​യ്ഡ്. ആ​​​ർ​​​ക്കാ​​​ണ് പാ​​​ഴ്സ​​​ൽ വ​​​ന്ന​​​തെ​​ന്നും ആ​​​രാ​​​ണ് അ​​​യ​​​ച്ച​​​തെ​​ന്നു​​മ​​ട​​ക്ക​​മു​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

കൊ​​ച്ചി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​ഞ്ചു കി​​​ലോ​​ഗ്രാ​​മും ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു പ​​​ത്തു കോ​​​ടി രൂ​​​പ​​യു​​ടെ​​യും എം​​​ഡി​​​എം​​​എ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

ക​​​ണ്ടാ​​​ൽ ക​​​ൽ​​​ക്ക​​​ണ്ടം​; പ​​ക്ഷേ, ഭീ​​ക​​ര​​ൻ

കൊ​​​ച്ചി: മ​​നു​​ഷ്യ​​ന്‍റെ കേ​​​ന്ദ്ര നാ​​​ഡീ​​​വ്യൂ​​​ഹ​​​ത്തെ മ​​​ന്ദീ​​​ഭ​​​വി​​പ്പി​​​ക്കു​​​ന്ന​ രാ​​​സ​​​വ​​​സ്തു​​വാ​​ണു മെ​​​ത്തിലി​​​ൻ ഡൈ ഓക്സി മെ​​​ത്താ​​​ംഫീ​​​റ്റ​​​മി​​​ൻ (എം​​​ഡി​​​എം​​​എ). ഒ​​​രു മി​​​ല്ലി​​​ഗ്രാം എം​​​ഡി​​​എം​​​എ​​​യു​​ടെ ല​​ഹ​​രി 24 മ​​​ണി​​​ക്കൂ​​​റി​​​ലേ​​റെ നീ​​ണ്ടു​​നി​​ൽ​​ക്കും. ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​ന്ന​​തു മൂ​​ലം വി​​​ഷാ​​​ദ​​​രോ​​​ഗം, പ​​​രി​​​ഭ്രാ​​​ന്തി, മ​​​നോ​​​നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക​​​ൽ, ഹൃ​​​ദ്രോ​​​ഗം, ഓ​​​ർ​​​മ​​​ക്കു​​​റ​​​വ്, കാ​​​ഴ്ച​​​ക്കു​​​റ​​​വ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത വ​​​ള​​​രെ​​​യേ​​​റെ​​​യാ​​​ണ്.

മാ​​​ന​​​സി​​​ക​​​സ​​​മ്മ​​​ർ​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ചെ​​​റി​​​യ അ​​​ള​​​വി​​​ലും ഇ​​​തി​​​ന്‍റെ ല​​​ഹ​​​രി തീ​​​വ്ര​​​മാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടും. ക​​​ണ്ടാ​​​ൽ ക​​​ൽ​​​ക്ക​​​ണ്ടം​​​പോ​​​ലെ​​​യേ തോ​​​ന്നൂ. മ​​​ണ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ആ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​പെ​​​ടി​​​ല്ല. ഗ്രാ​​​മി​​​ന് 7000-10,000 വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല​​​യു​​​ള്ള ഈ ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നു ഗ​​​ൾ​​​ഫി​​​ലെ​​​ത്തി​​​യാ​​​ൽ 30,000 രൂ​​​പ​​​വ​​​രെ ല​​​ഭി​​​ക്കും.

സി​​​ന്ത​​​റ്റി​​​ക് ഡ്ര​​​ഗ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ഈ ​​ല​​​ഹ​​​രി​​​വ​​​സ്തു​ പാ​​​ർ​​​ട്ടി ഡ്ര​​​ഗ് ആ​​​യാ​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​ത്.​ ക്രി​​​സ്റ്റ​​​ൽ അ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള എം​​​ഡി​​​എം​​​എ വെ​​​ള്ള​​​ത്തി​​​ൽ അ​​​ലി​​​യി​​​ച്ച് ഞ​​​ര​​​ന്പു​​​ക​​​ളി​​​ൽ കു​​​ത്തി​​​വ​​​യ്ക്കു​​ക​​യോ ക​​​ത്തി​​​ച്ച് പു​​​ക ശ്വ​​​സി​​​ക്കു​​​ക​​​യോ ആ​​ണു ചെ​​​യ്യാ​​​റു​​​ള്ള​​​ത്.

അ​​​ര ഗ്രാ​​​മി​​​ൽ കൂ​​​ടു​​​ത​​​ൽ എം​​​ഡി​​​എം​​​എ പി​​​ടി​​​കൂ​​​ടി​​​യാ​​​ൽ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം 20 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ്. ക്രി​​​സ്റ്റ​​​ൽ, പൊ​​​ടി, ക്യാ​​​പ്സൂ​​​ൾ എ​​​ന്നീ രൂ​​​പ​​​ങ്ങ​​​ളി​​​ലാ​​​ണ്പ്ര​​​ധാ​​​ന​​​മാ​​​യും എം​​​ഡി​​​എം​​​എ ക​​​ട​​​ത്തു​​​ന്ന​​​ത്. ചൈ​​​ന​​​യാ​​​ണ് എം​​​ഡി​​​എം​​​എ​​​യു​​​ടെ പ്ര​​​ധാ​​​ന​​കേ​​​ന്ദ്രം.

എ​ക്സ്റ്റ​സി (ഹർഷോന്മാ​ദം)​എ​ന്ന പേ​രി​ലാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്. 1912ൽ ​നി​ർ​മി​ച്ച ഈ ​രാ​സ​വ​സ്തു​വി​നു യാ​തൊ​രു​വി​ധ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Related posts