ആകാശ തൊട്ടിലിനുള്ളിൽ അപകടകരമായി യാത്ര ചെയ്ത അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപെടുത്തുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹെജിയാംഗ് പ്രവശ്യയിൽ പ്രവർത്തിക്കുന്ന ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. മാതാവിനൊപ്പമാണ് കുട്ടി അമ്യൂസ്മെന്റ് പാർക്കിലെത്തിയത്.
ആകാശതൊട്ടിലിൽ കയറണമെന്ന് കുട്ടി ആവശ്യപ്പെട്ടപ്പോൾ പാർക്കിലെ അധികൃതരുടെ അനുവാദത്തോടെ കുട്ടിയെ തനിയെ അമ്മ ഈ ആകാശതൊട്ടിലിൽ കയറ്റി. പണം ലാഭിക്കുവാനാണ് അവർ ഇങ്ങനെ ചെയ്തത്.
ആകാശതൊട്ടിലിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ഈ കുട്ടി താൻ ഇരുന്ന തൊട്ടിലിന്റെ വാതിൽ തുറക്കുകയായിരുന്നു. മാത്രമല്ല തന്റെ കാലുകൾ പുറത്തേക്ക് ഇടുകയും ചെയ്തു. എന്നാൽ വാതിലിന്റെ കമ്പിയിൽ തടഞ്ഞിരുന്നതിനാലാണ് കുട്ടിയ്ക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്.
തറയിൽ നിന്നും ഏകദേശം 130 അടി മുകളിൽ ഈത്തരത്തിൽ കുട്ടി തൊട്ടിലിനുള്ളിൽ ഇരുന്നു. സംഭവം കണ്ട അധികൃതർ പിന്നീട് തൊട്ടിലിന്റെ വേഗത കുറച്ച് കുട്ടിയെ താഴെയിറക്കുകയായിരുന്നു.