മാതൃസ്നേഹത്തോളം വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല. മനുഷ്യർക്കിടയിലാണെങ്കിലും മൃഗങ്ങൾക്കിടയിലാണെങ്കിലും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു നായ തന്റെ കുഞ്ഞിനെ യാത്രയാക്കുന്നതിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ.
തെരുവുനായയുടെ കുഞ്ഞുങ്ങളിൽ ഒന്നിനെ ഒരു സ്ത്രീ വളർത്തുവാനായി വീട്ടിലേക്കു കൊണ്ടു പോകുമ്പോൾ സ്കൂട്ടറിനു സമീപത്തേക്ക് ഈ യുവതിയെ നായ അനുഗമിക്കുന്നതും നായ് കുഞ്ഞിനോട് യാത്ര പറയുന്നതുമാണ് വീഡിയോയിൽ.
ആ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന മാതൃ സ്നേഹത്തിൽ കുഞ്ഞിനെ പിരിയുന്നതിന്റെ വേദനയുണ്ടെങ്കിലും മറ്റെവിടെയെങ്കിലും തന്റെ കുട്ടി സുരക്ഷിതമായി കാണുമെന്ന പ്രത്യാശയിലാണ് യാത്ര പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി ആയിരങ്ങളാണ് എത്തിയിരിക്കുന്നത്.