കോട്ടയം: ട്രാന്‍സ്ജെന്‍ഡര്‍ വേഷം കെട്ടി കോട്ടയം നഗരത്തില്‍ പടിച്ചുപറി നടത്തിവന്ന മൂന്നുപേരെ പോലീസ് പൊക്കി. എറണാകുളം തേവര തെക്കേവീട്ടില്‍ വിഷ്ണു (24), അയര്‍ക്കുന്നം മാങ്കുഴിയില്‍ പ്രശാന്ത് (26), തൃക്കൊടിത്താനം കോട്ടമുറി അമ്പലപ്പറമ്പില്‍ ബിനു (38), എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഭാര്യയും കുട്ടികളും ഉള്ളവരാണ്.
അറസ്റ്റിലായവര്‍ക്കെതിരേ ആള്‍മാറാട്ടത്തിനും പിടിച്ചുപറിക്കുമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍വേഷം കെട്ടി നഗത്തില്‍ പിടിച്ചുപറി നടത്തുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡ്, ശാസ്ത്രിറോഡ്, റെയില്‍വേ സ്റ്റേഷന്, നാഗമ്പടം കുര്യന് ഉതുപ്പ് റോഡ് എന്നിവടങ്ങളില്‍ സ്ത്രീകളുടെവസ്ത്രം ധരിച്ചെത്തുന്ന പ്രതികള്‍ ഇടപാടുകാരെ വശീകരിച്ചുകൊണ്ടുപോയി മര്‍ദിച്ച് പണം പിടിച്ചുപറിക്കുകയായിരുന്നു. പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.