പാലക്കാട്: കഞ്ചിക്കോട് എലപ്പുളിയിൽ അപ്പോളോ കന്പനിക്ക് സർക്കാർ അനുവദിച്ച ബ്രൂവറിക്കെതിരേ കോണ്ഗ്രസ് പ്രതിഷേധം. ബ്രൂവറിക്ക് അനുവദിച്ച സ്ഥലത്തേക്ക് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പെപ്സി അടക്കം എട്ടോളം കുടിവെള്ളം ഊറ്റുന്ന കന്പനികൾ നിലവിൽ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഇനിയൊന്ന് വന്നാൽ ജനങ്ങൾക്ക് കുടിവെള്ളമെന്നത് അന്യമാകുമെന്നും കോണ്ഗ്രസ് പറഞ്ഞു. അപ്പോളോയ്ക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതിയുണ്ടെന്നും പദ്ധതി എലപ്പുളിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കി. പ്രദേശവാസികളുടെ വൻ ജനപങ്കാളിത്തം കോണ്ഗ്രസ് പ്രതിഷേധത്തിലുണ്ടായിരുന്നു.