തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പോലീസ് സമാഹരിച്ച 17 ലക്ഷം രൂപ കൈമാറി. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ജില്ലാ പോലീസ് സഹകരണ സംഘം പൊതുയോഗത്തിലാണ് തുക കൈമാറിയത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അധ്യക്ഷനായി.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കു വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ദേശീയമത്സരങ്ങളിലെ വിജയികളായ സ്പോർട്സ് താരങ്ങളെയും വിരമിച്ച അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് പി. രാജു, കെ.എസ്. ചന്ദ്രാനന്ദൻ, കെ.ഒ. വിൽസണ്, എം.ഡി. അന്ന എന്നിവർ പ്രസംഗിച്ചു.