കരുനാഗപ്പള്ളി : സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഈ-പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം കാര്‍ഡ് ഉടമകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആരോടും പറയുവാനാകാതെ ജനങ്ങള്‍ നരകയാതന അനുഭവിക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതേക്കുറിച്ച് റേഷന്‍ വ്യാപാരി സംഘടനകള്‍ വകുപ്പ് മന്ത്രിക്കും മറ്റുള്ളവര്‍ക്കും പരാതികള്‍ നല്‍കിയെന്ന് പറയുന്നതല്ലാതെ തീരുമാനവും ഉണ്ടായിട്ടില്ല.
റേഷന്‍ വാങ്ങുന്നതിനായി കടയില്‍ എത്തുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെടെയുള്ള സാധാരണജനങ്ങള്‍ പട്ടിണികിടന്ന് മരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഓരോ കടയിലും ഇരിക്കുന്ന ഈ-പോസ് മെഷീനുകളില്‍ കാര്‍ഡ് ഉടമയുടെ വിരല്‍ അടയാളം പതിയ്ക്കുന്നതിനായി പത്ത് വിരലുകള്‍ വരെ ഉപയോഗിക്കേണ്ടിവരുന്ന ഗതികേടില്‍ ജനം വലയുന്നു.
ഈ-പോസ് മെഷീന് സാധാരണക്കാരന് ബി.പി കൂട്ടുന്നതല്ലാതെ ഫലം കാണുവാന്‍ മണിക്കൂറുകള്‍ എടുക്കുന്ന സത്യം സര്‍ക്കാരും വകുപ്പുമന്ത്രിയും അറിയുന്നില്ല. സാധാരണക്കാരന്റെ റേഷന്‍ പോലും സമയാസമയങ്ങളില്‍ നല്കുന്നതിലുള്ള വീഴ്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ ജനതാദള്‍ യു.ഡി.എഫ് വിഭാഗം കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് രാജാപനയറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ചവറ കെ.എം.എം.എല്‍- എച്ച്.എം.എസ് യൂണിയന് ജനറല്‍ സെക്രട്ടറി എസ്.സിനില്‍ ഉദ്ഘാടനം ചെയ്തു. ആദിനാട് ഷിഹാബ്, പി.പ്രശാന്ത്, മനോജ്കുമാര്‍ പിവി.എസ്.നാസര്‍, മനാഫ്, സ്വപ്ന, ശ്രീകല, അബ്ദുല്‍സലാം എന്നിവര്‍ പ്രസംഗിച്ചു.