കൊച്ചി: അന്തരിച്ച വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ സംസ്കാരം ബുധനാഴ്ച നടക്കും. ഭൗതിക ശരീരം യൂണിവേഴ്സിറ്റി കോളജിലും കലാഭവൻ തിയറ്ററിലും ഇന്ന് പൊതുദർശനത്തിനു വയ്ക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുമലയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. അപകടത്തിൽ രണ്ടുവയസുകാരിയായ മകൾ തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.