പാ​ലാ​രി​വ​ട്ടം-കാ​ക്ക​നാ​ട് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിയിൽ വീഴ്ച്ച; രണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ പാ​ലാ​രി​വ​ട്ടം-​കാ​ക്ക​നാ​ട് സി​വി​ൽ ലൈ​ൻ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ വീ​ഴ്ച്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് പ​ണം അ​നു​വ​ദി​ച്ചി​ട്ടും കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ​പോ​ലും ഒ​ന്നും ചെ​യ്യാ​തി​രു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​ജെ. സ​ജ്ന, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ.​ബി. സ​ജീ​വ്കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ പൊ​തു​മ​ര​മാ​ത്ത മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഉ​ത്ത​ര​വി​ട്ട​ത്.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. റോ​ഡി​ന്‍റെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പി.​ടി. തോ​മ​സ് എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ജി​ല്ല​യി​ലെ സി​രാ​കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന കാ​ക്ക​നാ​ട്ടേ​ക്കു​ള്ള സി​വി​ൽ ലൈ​ൻ റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

പാ​ലാ​രി​വ​ട്ടം ജം​ഗ്ഷ​ൻ മു​ത​ൽ കാ​ക്ക​നാ​ടു​വ​രെ​യു​ള്ള ആ​റ​ര കി​ലോ​മീ​റ്റ​റി​നി​ടെ കു​ണ്ടും കു​ഴി​യു​മി​ല്ലാ​ത്ത ഒ​രു സ്ഥ​ലം​പോ​ലും ഉ​ണ്ടാ​കി​ല്ല. വ​ലി​യ കു​ഴി​ക​ളി​ൽ ചാ​ടി ന​ടു​വൊ​ടി​ഞ്ഞു​വേ​ണം ക​ള​ക്ട​റേ​റ്റി​ലേ​ക്കും ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്കു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും ജോ​ലി​ക്കാ​ർ​ക്കും പോ​കാ​ൻ.

ദേ​ശീ​യ​പാ​ത ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് പാ​ലാ​രി​വ​ട്ടം-​കാ​ക്ക​നാ​ട് സി​വി​ൽ ലൈ​ൻ റോ​ഡ്. ല​ക്ഷ​ണ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ യാ​ത്ര​യ്ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഈ ​റോ​ഡ് പ്ര​ള​യം ഉ​ണ്ടാ​കു​ന്ന​തി​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ ത​ക​ർ​ന്നു​തു​ട​ങ്ങി​യ​താ​ണ്. കു​ഴി​ക​ളി​ൽ​പ്പെ​ട്ട് വാ​ഹ​നം കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്ന​തും വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തു​മൊ​ക്കെ നി​ത്യ​സം​ഭ​വ​മാ​ണ്.

ന​ഗ​ര​ത്തി​ൽ​നി​ന്നു കാ​ക്ക​നാ​ട്ടേ​ക്ക് വ​രാ​ൻ ഏ​ക മാ​ർ​ഗ​മാ​യ ഈ ​വ​ഴി​യി​ൽ തി​ര​ക്കേ​റ​യു​ള്ള രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കും കാ​ണാം. പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സ് മു​ത​ൽ വാ​ഴ​ക്കാ​ല വ​രെ​യാ​ണ് കൂ​ടു​ത​ൽ വ​ലി​യ കു​ഴി​ക​ൾ ഉ​ള്ള​ത്. അ​വി​ടെ​നി​ന്നു കാ​ക്ക​നാ​ട് എ​ത്തു​ന്ന​തി​നി​ടെ ചെ​റി​യ കു​ഴി​ക​ൾ വേ​റെ​യു​മു​ണ്ട്. 75 സ്വ​കാ​ര്യ ബ​സു​ക​ളും 50 ഓ​ളം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഈ ​റോ​ഡി​ലൂ​ടെ ഓ​ടു​ന്നു.

മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വേ​റെ​യും. കാ​ക്ക​നാ​ട് നി​ന്ന് ബ​സ് ക​യ​റി​യാ​ൽ പാ​ലാ​രി​വ​ട്ട​ത്ത് എ​ത്താ​ൻ ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും വേ​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ത്ര വ​ലു​താ​ണ്. ചെ​ന്പു​മു​ക്ക്, വാ​ഴ​ക്കാ​ല, പ​ട​മു​ക​ൾ, കു​ന്നും​പു​റം ക​വ​ല​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ​തി​വാ​ണ്. മെ​ട്രോ​റെ​യി​ൽ കാ​ക്ക​നാ​ട്ടേ​ക്ക് നീ​ട്ടു​ന്ന​തും ഈ ​വ​ഴി​യാ​ണ്.

Related posts