തൃശൂര്‍: കളക്ട്രേറ്റ് സമുച്ചയത്തില്‍ അഭിഭാഷക അസോസിയേഷന് അനുവദിച്ചിരുന്ന മുറി ഏറ്റെടുത്ത കളക്ടറുടെ നടപടി ഹൈക്കോടതി തടഞ്ഞു. തൃശൂര്‍ ബാര്‍ അസോസിയേഷന് സെക്രട്ടറി ജോസ് മേച്ചേരി നല്കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നിയമ സെക്രട്ടറി, കളക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.
പ്രളയ ദുരിതാശ്വാസത്തിനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ ഭക്ഷ്യസാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി ഒഴിഞ്ഞു കിടന്നിരുന്ന അഭിഭാഷക അസോസിയേഷന്റെ മുറികള്‍ ആവശ്യപ്പെട്ടിട്ടും തുറന്നു നല്‍കാതിരുന്നതിനെ തുടര്‍ന്ന് മുറികള്‍ കളക്ടര്‍ നോട്ടീസ് പതിച്ച് ഏറ്റെടുത്തിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. കളക്ടറുടെ നടപടിക്കെതിരെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.