തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകളും കഥകളും ഇറങ്ങാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും സൗഹൃദത്തിൽ കവിഞ്ഞ് ഒന്നുമില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്.
എന്നാൽ പ്രഭാസിന്റെ വിവാഹക്കാര്യത്തിൽ ഏതാണ്ട് തീരുമാനമായെന്നാണ് തെലുങ്ക് സിനിമാലോകത്തു നിന്നുള്ള വാർത്തകൾ. വിവാഹത്തെക്കുറിച്ചും തന്റെ ഭാവി വധുവിനെക്കുറിച്ചും തന്റെ പിറന്നാള്‍ ദിനമായ ഒക്ടോബർ 23ന് പ്രഭാസ് വെളിപ്പെടുത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബാഹുബലിയുടെ വൻവിജയത്തിനുശേഷം നിരവധി വിവാഹാഭ്യർഥനകൾ പ്രഭാസിനു ലഭിക്കുന്നുണ്ടത്രേ. എന്തായാലും വധു ആരെന്ന് ഒക്ടോബർ 23ന് അറിയാം എന്ന ആശ്വാസത്തിലാണ് ആരാധകർ.