പാലക്കാട്: ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തിൽ നാളെ മുതൽ അദാലത്ത് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ കാർഡ്, എസ്.എസ്.എൽ.സി, റേഷൻ കാർഡ്, വാഹന രജിസ്ട്രേഷൻ രേഖ, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ചിയാക്ക് ആരോഗ്യ ഇൻഷുറൻസ്, ജനനമരണവിവാഹ രേഖകൾ, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളാണ് അദാലത്തിൽ സൗജന്യമായി ലഭിക്കുക.
ഇവയിൽ ആധാർ, ജനനമരണവിവാഹ രേഖകൾ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാൽ വീണ്ടും അസ്സൽ രേഖ എടുക്കേണ്ടതിന്റെ ആവശ്യമില്ല. മറ്റു സർട്ടിഫിക്കറ്റുകൾ അതാത് വകുപ്പുകളിലെ ഓഫീസർമാർ പരിശോധിച്ച് അദാലത്തിൽ തന്നെ ഒപ്പിട്ട് നല്കുകയും ചെയ്യും.
സംസ്ഥാന ഐ.ടി മിഷനും ഐ.ഐ.ഐ.ടി.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനെജ്മെന്റ്) കേരളയും ചേർന്ന് തയാറാക്കിയ ആപ്ലിക്കേഷൻ വഴിയാണ് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ വീണ്ടെടുക്കുന്നത്.
അദാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽനാളെ മുതൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് അദാലത്ത് നടക്കുന്നത്.
പട്ടാന്പി താലൂക്ക്: ഒക്ടോബർ 3- നാഗലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാൾ.
ആലത്തൂർ താലൂക്ക്: ഒക്ടോബർ 5-എരിമയൂർ ഗ്രാമപഞ്ചായത്ത് ഹാൾ,
ഒറ്റപ്പാലം താലൂക്ക്:ഒക്ടോബർ 8- വാണിയംക്കുളം ഗ്രാമപഞ്ചായത്ത് ഹാൾ.
ചിറ്റൂർ താലൂക്ക്: ഒക്ടോബർ 10- നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാൾ,
മണ്ണാർത്താട് താലൂക്ക്: ഒക്ടോബർ 12- തച്ചന്പാറ ഗ്രാമപഞ്ചായത്ത് ഹാൾ.