വെഞ്ഞാറമൂട് : എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ. സിപിഐ വെഞ്ഞാറമൂട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹാഷിം (54) ആണ് അറസ്റ്റിലായത്.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരുകയായിരുന്നെന്നു പറയുന്നു. കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.
തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. ഇന്നു പുലർച്ചയോടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സ്വയം ഹാജരാകുകയായിരുന്നതായാണ് സൂചന.
ആരോപണ വിധേയനായ എ.ഹാഷിമിനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി എ.എം. റൈസ് അറിയിച്ചു.