സ്വ​ർ​ണ​ക്കൊ​ടി​മ​രം ഉ​ട​ൻ മാ​റ്റേ​ണ്ട! കീ​ഴ്ശാ​ന്തി​ക്കാ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴി​യ​ണം; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മം​ഗ​ല​പ്ര​ശ്നം സ​മാ​പി​ച്ചു

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​ഷ്ട​മം​ഗ​ല പ്ര​ശ്ന​ചി​ന്ത സ​മാ​പി​ച്ചു.​ഏ​ഴാം ദി​വ​സ​ത്തെ പ്ര​ശ്ന​ചി​ന്ത​യി​ൽ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ധ്വ​ജം ഉ​ട​ൻ മാ​റ്റേ​ണ്ടതി​ല്ലെ​ന്നു മു​ഖ്യ​ദൈ​വ​ജ്ഞ​ൻ കൈ​മു​ക്ക് വൈ​ദി​ക​ൻ രാ​മ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് പ​റ​ഞ്ഞു.​കൊ​ടി​മ​ര​ത്തി​നു നി​ല​വി​ൽ കേ​ടു​പാ​ടു​ക​ൾ ഇ​ല്ല.​

കൊ​ടി​മ​ര​ത്തി​ന്‍റെ സ്ഥാ​പ​ന സ​മ​യ​ത്ത് ചി​ല ന്യൂ​ന​ത​ക​ൾ ഉ​ണ്ടായി​ട്ടു​ണ്ട്. കൊ​ടി​മ​ര​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തും താ​ഴെ ഭാ​ഗ​ത്തും ചെ​റി​യ വ്യ​ത്യാ​സ​മു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ ന​വീ​ക​ര​ണം ക​ല​ശം വ​രു​ന്പോ​ൾ കൊ​ടി​മ​ര​ത്തി​ന്‍റെ ന്യൂ​ന​ത പ​രി​ഹ​രി​ച്ചാ​ൽ​ മ​തി​യെ​ന്നു മു​ഖ്യ ദൈ​വ​ജ്ഞ​ൻ പ​റ​ഞ്ഞു.​

ശാ​ന്തി​യേ​ൽ​ക്കു​ന്ന കീ​ഴ്ശാ​ന്തി​ക്കാ​ർ ബ്ര​ഹ്മ​ച​ര്യം പാ​ലി​ച്ച് ആ​റു​മാ​സ​ക്കാ​ലം ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴി​യ​ണ​മെ​ന്നും പ്ര​ശ്ന​ചി​ന്ത​യി​ൽ തെ​ളി​ഞ്ഞു.​ നി​ത്യ ഉ​ത്സ​വം ന​ട​ക്കു​ന്ന മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ദി​വ​സ​വും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ വേ​ണ്ട പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ശ്ന​ചി​ന്ത​യി​ൽ പ​റ​ഞ്ഞു.​
മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യം ന​വീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ചു.​

ആ​ന​ക്കോ​ട്ട​യി​ലേ​ക്ക് ആ​ന​ക​ളെ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്താ​ൽ ധാ​ര​ളം ആ​ന​ക​ളെ ഭ​ക്ത​ർ ന​ട​യി​രു​ത്തു​മെ​ന്ന് പ്ര​ശ​ന​ചി​ന്ത​യി​ൽ പ​റ​ഞ്ഞു. ​നാ​ട്ടു​കാ​ർ, മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, അം​ഗീ​കാ​രം കൊ​ടു​ക്കേ​ണ്ടവ​ർ എ​ന്നി​വ​ർ​ക്കു ക്ഷേ​ത്ര​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം.​ ക​ഴ​ക പ്രവൃത്തി​യി​ലേ​ക്ക് ചെ​റു​പ്പ​ക്കാ​ർ വ​രു​ന്നി​ല്ലെ​ന്നും ക​ഴ​ക പ്ര​വൃ​ത്തി​യി​ലേ​ക്ക് ചെ​റു​പ്പ​ക്കാ​രെ കൊ​ണ്ട ുവ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

അ​ഷ്ട​മം​ഗ​ല പ്ര​ശ്ന​ത്തി​ൽ നി​ർ​ദേശി​ച്ച ദോ​ഷ​പ​രി​ഹാ​ര താ​ന്ത്രി​ക ക്രി​യ​ക​ൾ അ​ടു​ത്ത ഉ​ത്ത​ര​യാ​നം(​ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ) ക​ഴി​യു​ന്ന​തി​നു മു​ൻ​പ് പൂ​ർ​ത്തീ​ക​രി​ക്ക​ണം.​നി​ർ​മാ​ണം, കേ​ടു​പാ​ടു​ക​ൾ എ​ന്നി​വ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.​

അ​ഷ്ട​മം​ഗ​ല പ്ര​ശ്ന​ചി​ന്ത സ​മാ​പി​ച്ച​ശേ​ഷം മു​ഖ്യ ദൈ​വ​ജ്ഞ​ൻ കൈ​മു​ക്ക് രാ​മ​ൻ അ​ക്കി​ത്തി​രി​പ്പാ​ടി​നെ​യും ജ്യോ​തി​ഷി​ക​ളേ​യും ദ​ക്ഷി​ണ​യും പ്ര​ശ​സ്തിപ​ത്ര​വും ഉ​പ​ഹാ​ര​വും ന​ൽ​കി ദേ​വ​സ്വം ആ​ദ​രി​ച്ചു.​ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് പ്ര​ശ​സ്തിപ​ത്ര​വും ഉ​പ​ഹാ​ര​വും ന​ൽ​കി.​ ക്ഷേ​ത്രം ഉൗ​രാ​ള​ൻ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ചു.​

Related posts