തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിക്കെതിരെ സംസ്ഥാനം പുനപരിശോധന ഹര്‍ജി നല്‍കണം.
ചന്തമുളള സ്ത്രീകളെ കണ്ടാല്‍ മനോനില തെറ്റുന്നവരാണ് സിപിഎം എംഎല്‍എമാരെന്ന് മുല്ലപ്പളളി പരിഹസിച്ചു. ശബരിമല വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് മുല്ലപ്പളളിയുടെ പ്രതികരണം.
പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ തൂവൽപക്ഷികളാണ്. ഇരുവരും തമ്മിൽ ഏറെ സാമ്യതകളുണ്ട്. രണ്ട് പേരും ഏകാധിപതികളാണ്. അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. മോദിയെ പിണറായി അനുകരിക്കുകയാണ്. നരേന്ദ്ര മോദിയുടെ മാതൃക ഹിറ്റ്ലറും പിണറായിയുടെ മാതൃക സ്റ്റാലിനുമാണെന്നും അദ്ദേഹം പറഞ്ഞു.