ചാത്തന്നൂർ: പ്രളയ ദുരന്തത്തിൽ തകർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ച് കഴിഞ്ഞു എന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം .വിനോദ സഞ്ചാരികളെ വരവേൽക്കാൻ നാം ഇന്ന് തയാറാണ്.
ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പണി ഇഴഞ്ഞിഴഞ്ഞാണ് പൂർത്തീകരിച്ചത്.ടൂറിസം പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ നമുക്ക് കഴിയണം.ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതിയ്ക്ക് ജനങ്ങൾ നല്ല പിന്തുണ നൽകിയാൽ മാത്രമെ രണ്ടാം ഘട്ടത്തെ കുറിച്ച് ആലോചിക്കുകയുളളൂ എന്നും മന്ത്രി പറഞ്ഞു.ജി.എസ്.ജയലാൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷ്, സെക്രട്ടറി ബിജു.സി.നായർ, ജില്ലാ പഞ്ചായത്തംഗം സി.പി.പ്രദീപ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.അജയകുമാർ,ഡിടിപി.സി സെക്രട്ടറി സന്തോഷ് കുമാർ,മൈനർ ഇറിഗേഷൻ എ.എക്സ്.ഇ ബിന്ദു എന്നിവർ പ്രസംഗിച്ചു.