തലശേരി: ഖാദി ഉല്പന്നങ്ങള് വാങ്ങാനെത്തിയ ദന്പതികളില് ഭാര്യയുടെ നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയ വ്യാപാരി അറസ്റ്റില്‍. സുമോദിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ ലോഗന്‍സ് റോഡിലാണ് സംഭവം.
ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടാതെയായിരുന്നു വ്യപാരിയുടെ ലൈംഗിക പ്രദര്‍ശനം. വ്യാപാരിയുടെ ലൈംഗിക പ്രദര്‍ശനം സഹിക്കാതെയായപ്പോൾ യുവതി വിവരം ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് വ്യപാരിയെ കൈകാര്യം ചെയ്യുകയും പോലീസില്‍ ഏല്പിക്കുകയുമായിരുന്നു.