ഭോപ്പാൽ: ക്ഷേത്രത്തിനുള്ളിൽ അഞ്ച് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൂജാരിമാരെ പോലീസ് അറസ്റ്റ് ചെയ്തു. രാജു പണ്ഡിറ്റ് (55) ബതോളി പ്രജാപതി (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും പ്രായപൂർത്തിയാകാത്ത മറ്റു പെണ്‍കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
മധുരം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയത്. തുടർന്ന് മാറിമാറി മാനഭംഗപ്പെടുത്തിയ ശേഷം വീടിന് സമീപം കൊണ്ട് വിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് കഠിനമായ വേദന അനുവഭപ്പെട്ടു. ഇതേക്കുറിച്ച് അമ്മ പെണ്‍കുട്ടിയോട് ചോദിച്ചെങ്കിലും ആദ്യം ഒന്നും പറയാൻ പെണ്‍കുട്ടി തയ്യാറായില്ല. പക്ഷെ, പിന്നീട് തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി തുറന്നു പറയുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ വിവരമറിയിച്ച ശേഷം പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.