ബ​സു​ക​ളു​ടെ സ​ർ​വീ​സ് കാ​ലാ​വ​ധി നീ​ട്ട​ൽ ; യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ക്കാ​തെ; മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ പറ‍യുന്ന  വിവരങ്ങൾ‌ ഞെട്ടിക്കുന്നത്

കാ​ക്ക​നാ​ട്: പ​തി​ന​ഞ്ച് വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ബ​സു​ക​ള്‍ നി​ര​ത്തി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മാ​റ്റം വ​രു​ത്തി​യ​ത് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ അ​വ​ഗ​ണി​ച്ച്. 15 വ​ര്‍​ഷം ഓ​ടി​ച്ചു ക​ഴി​യു​മ്പോ​ള്‍ ത​ന്നെ ബ​സു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്നും അ​വ ന​ന്നാ​ക്കി​യാ​ലും സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത​വ​യാ​യി​രി​ക്കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്നു.

15 വ​ര്‍​ഷം ഓ​ടു​ന്ന ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഇ​റ​ക്കി​യാ​ലും പ്ര​യോ​ജ​ന​മി​ല്ല. ബ​സു​ക​ളു​ടെ ബോ​ഡി നി​ര്‍​മാ​ണം ത​ന്നെ വേ​ണ്ട രീ​തി​യി​ല​ല്ല ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് മാ​ര്‍​ഗ​രേ​ഖ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

കാ​ലാ​വ​ധി 15 വ​ര്‍​ഷ​ത്തി​ല്‍ നി​ന്ന് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​വ​ശ്യം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ സം​സ്ഥാ​ന ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​യോ​ഗി​ച്ചു. കാ​ലാ​വ​ധി 12 വ​ര്‍​ഷ​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ ​സ​മി​തി​യു​ടെ ശി​പാ​ര്‍​ശ. പി​ന്നീ​ട് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി മാ​ത്രം അ​തു ന​ട​പ്പാ​ക്കി.

പതിനഞ്ചില്‍​നി​ന്ന് 20 വ​ര്‍​ഷ​മാ​യി ഉ​യ​ര്‍​ത്താ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ബ​സു​ട​മ​ക​ളു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ഇ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പു​തി​യ​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് കാ​ലാ​വ​ധി അ​ഞ്ച് വ​ര്‍​ഷ​മാ​ക്കാ​ന്‍ എ​റ​ണാ​കു​ളം ആ​ര്‍​ടി​എ ബോ​ര്‍​ഡ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി അ​ത് എ​ട്ടു വ​ര്‍​ഷ​മാ​ക്കി.

പു​തി​യ ബ​സു​ക​ള്‍​ക്ക് മാ​ത്രം ഇ​തു ബാ​ധ​ക​മാ​വുമാക്കി. എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി സ്വ​കാ​ര്യ ബ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ നാ​ലാ​യി​ര​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

അ​തി​ല്‍ പ​കു​തി​യും 15 വ​ര്‍​ഷ​ത്തോ​ട് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​യു​ടെ അ​വ​സ്ഥ​യും തീ​രെ മോ​ശ​മാ​ണ്. ഇ​ത്ത​രം ബ​സു​ക​ള്‍​ക്കാ​ണ് അ​ഞ്ച് വ​ര്‍​ഷം കൂ​ടി ആ​യൂ​സ് നീ​ട്ടി ന​ല്‍​കി​യി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ഇ​തെ​ന്നാ​ണ് ആ​രോ​പ​ണം.

Related posts