കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​നു​ള​ളി​ലെ പോ​ര് മു​റു​കുന്നു; സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ൽ ര​ണ്ട് പാ​ന​ൽ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​നു​ള​ളി​ലെ പോ​ര് മു​റു​കി​യ​തോ​ടെ ഈ ​മാ​സം 20 ന് ​ന​ട​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു ത​ന്നെ ര​ണ്ട് പാ​ന​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കി. ഇ​ന്ന​ലെ​യാ​യി​രു​ന്നു പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന ദി​വ​സം.

ഇ​ന്ന് പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും.​നി​ല​വി​ലെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​യ എം.​കെ.​ശ്രീ​നി​വാ​സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കോ​ണ്‍​ഗ്ര​സി​ലെ രാ​ജു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പാ​ന​ലും ബാ​ങ്കി​ന്‍റെ മ​റ്റൊ​രു മു​ൻ പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​സി.​ഗീ​വ​ർ​ഗ്ഗീ​സ് മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർമാരാ​യ സി​ജു ജോ​സ​ഫ്, വി​ജ​യ​ൻ മ​റ്റു നേ​താ​ക്ക​ളാ​യ ഹ​രി, വേ​ല​പ്പ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു പാ​ന​ലു​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു ത​ന്നെ​യു​ള്ള​ത്.

ഇ​വ​രെ കൂ​ടാ​തെ ര​ണ്ട് ഡ​സ​ൻ പേ​ർ വേ​റെ​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ ഉ​ള്ള​വ​രും ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ മൂ​ന്ന് ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന​വ​രും മ​ത്സ​ര രം​ഗ​ത്ത് വീ​ണ്ടും എ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​റു​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​ത്രി​ക ന​ൽ​കി മ​ത്സ​ര രം​ഗ​ത്ത് വ​രു​ന്ന​ത്. ബാ​ങ്കി​ൽ നാ​ല് ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ണ്ടെ​ങ്കി​ലും അ​വ​ര​വ​രു​ടെ ആ​ളു​ക​ളെ തി​രു​കി ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു.

13 പേ​ര​ട​ങ്ങു​ന്ന​താ​ണ് ബോ​ർ​ഡ്. ഇ​തി​ൽ എ​ട്ട് ജ​ന​റ​ൽ സീ​റ്റും ഒ​രെ​ണ്ണം ഡെ​പ്പോ​സി​റ്റ്, മൂ​ന്നെ​ണ്ണം വ​നി​ത, ഒ​രെ​ണ്ണം ഹ​രി​ജ​ൻ സം​വ​ര​ണം എ​ന്നി​ങ്ങ​നെ​യാ​ണു​ള്ള​ത്. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ മ​ത്സ​രം ക​ടു​ത്ത​താ​കും.

Related posts