അഞ്ചൽ : കടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് വ്യത്യസ്ത കേസുകളിലായി മൂന്നുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ചു തെന്മല ഇക്കോ ടൂറിസം കാണാന്‍ എന്ന വ്യാജേന കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റാഷിദ്, ചെറുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്, പട്ടികജാതി പെണ്‍കുട്ടിയെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ എത്തിച്ചു പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളവുപച്ച സ്വദേശി നവാസ് എന്നിവര്‍ക്കെതിരെയാണ് പോക്സോ നിയമ പ്രകാരം കടക്കല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.
കേസില്‍ റാഷിദ്, ചെറുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന് എന്നിവരെ കടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നവാസ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കടക്കല്‍ പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പ്രതികളേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.