മട്ടന്നൂർ: കോളാരിയിൽ ബോംബ് സ്ഫോടനം. പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്നലെ രാത്രി കോളാരി കുംഭംമൂല ഭാഗത്തുനിന്നാണ് രണ്ടു തവണ ബോംബ് സ്ഫോടനമുണ്ടായത്. രാത്രി 10.10 നും 10.20നുമായിരുന്നു സ്ഫോടനം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നു മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റോഡിൽ നിന്നു പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
പൊട്ടിയത് കുപ്പി ബോംബാണെന്നാണ് വിവരം. പ്ലാസ്റ്റിക് കുപ്പിയുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. കുപ്പി ബോംബ് നിർമിച്ചു റോഡിൽ എറിഞ്ഞു പൊട്ടിച്ചു പരീക്ഷണം നടത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ബോംബ് പൊട്ടിയതിനെ തുടർന്നു കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.