നഗരമധ്യത്തിൽ യുവതിയുടെ കഴുത്തുമുറിച്ച സംഭവം; അനാശാസ്യ ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രധാന സാക്ഷിയേയാണ് കഴുത്ത് മുറിച്ചതെന്ന് പോലീസ്; പ്രതി റോയി കഴുത്തുമുറിച്ചതിനെക്കുറിച്ച്  പറയുന്നതിങ്ങനെ…

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​യു​ടെ ക​ഴു​ത്തു മു​റി​ച്ച​യാ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി റോ​യി (55)യെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​നു സ​മീ​പ​മാ​ണു സം​ഭ​വം. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ബി​ന്ദു​വി​നാ​ണു പ​രി​ക്കേ​റ്റ​ത്.

അ​നാ​ശാ​സ്യ ഇ​ട​പാ​ടി​നാ​യി​ട്ടാ​ണു റോ​യി യു​വ​തി​യെ സ​മീ​പി​ച്ച​ത്. യു​വ​തി വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു ബി​ന്ദു​വി​ന്‍റെ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചോ​ര വാ​ർ​ന്ന നി​ല​യി​ൽ യു​വ​തി തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലെ പോ​ലീ​സ്എ​യ്ഡ് പോ​സ്റ്റി​ൽ അ​ഭ​യം തേ​ടി.

പോ​ലീ​സാ​ണ് യു​വ​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ഗ​ര​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഒ​രു മാ​സം മു​ന്പ് ന​ഗ​ര​ത്തി​ൽ അ​നാ​ശാ​സ്യ ഇ​ട​പാ​ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ കി​ണ​റ്റി​ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വ​തി. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts