കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പന്തളം രാജകുടുംബത്തോടും അയ്യപ്പസ്വാമിയുടെ കോടിക്കണക്കായ ഭക്തജനങ്ങളോടും വിശ്വാസികളോടുമുള്ള കേരള കോണ്ഗ്രസ് എം പാർട്ടിയുടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു കേരള കോണ്ഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ടി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി നാരായണ വർമ്മ എന്നിവരെ സന്ദർശിച്ചു പിന്തുണ അറിയിച്ചു.
പന്തളം കൊട്ടാരവും വിശ്വാസ സമൂഹത്തിന്റെ പ്രതിനിധികളും എൻഎസ്എസ് അടക്കമുള്ള സംഘടനകളുമായി ചർച്ചനടത്തണമെന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രി മുൻകൈയെടുത്ത് സർവകക്ഷിയോഗം നടത്തണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.