മലയാളികള്‍ ഏവര്‍ക്കും പ്രിയങ്കരനായ നടനാണ് അനൂപ് ചന്ദ്രന്. നടനെന്ന നിലയില്‍ അദ്ദേഹം ആളുകള്‍ക്ക് സുപരിചിതനുമാണ്. എന്നാല്‍ അനൂപ് ചന്ദ്രന് എന്ന വ്യക്തിയെ എല്ലാവരും അടുത്തറിഞ്ഞത്, ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. അവിടെ നിന്നുള്ള അനുഭവങ്ങള്‍ അനൂപ് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. ബിഗ് ബോസിലെ ജീവിതത്തിനുശേഷം താനെടുത്ത തീരുമാനങ്ങളെക്കുറിച്ചും അനൂപ് വാചാലനാവുകയുണ്ടായി. അനൂപിന്റെ വാക്കുകള്‍ ഇങ്ങനെ…
‘ഞാന്‍ എങ്ങനെയെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതായിരുന്നു ബിഗ്ബോസിലെ 70 ദിവസവും. അവിടെ 25 ദിവസം തികയ്ക്കുകയായിരുന്നു ടാര്‍ഗറ്റ്. അതുപോലും എത്തിപ്പിടിക്കാന്‍ പറ്റില്ല എന്ന ചിന്തയോടെയാണ് അവിടെ എത്തിയത്. എന്നാല്‍ അത് സാധിച്ചു. അതോടെ മനസ് ഫ്രീയായി. പിന്നെയുള്ള ദിവസങ്ങള്‍ ആസ്വാദിച്ചാണ് മുന്നോട്ട് പോയത്. അനൂപ് ചന്ദ്രന് പറയുന്നു.
നമുക്ക് കൃത്യമായൊരു ജീവിത വീക്ഷണവും കാഴ്ചപ്പാടും വേണം. അത് അനുഭവ തലത്തില്‍ നമുക്ക് ബോധ്യപ്പെട്ടതാവണം. ആ കരുത്താണ് നമ്മുടെ നിലപാട്. സ്വന്തമായ അനുഭവങ്ങളും അറിവുകളുമുള്ള ആളുകളുടെ അടുത്ത് നില്‍ക്കുമ്പോഴാണ് നമ്മുടെ നിസ്സാരത ബോധ്യപ്പെടുക. അതുകൊണ്ട് തന്നെ നിലപാടുള്ളൊരു മനുഷ്യനെ എപ്പോള്‍ കണ്ടാലും ബഹുമാനിക്കും.
ഇനിയും വിവാഹം വേണ്ടേ എന്ന ചോദ്യത്തോടുള്ള അനൂപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘അത്യാവശ്യം വിദ്യാഭ്യാസ യോഗ്യതയും സാമൂഹികമായ കാഴ്ചപ്പാടുകളുമുള്ള ഒരു പെണ്‍കുട്ടിയെ ഏത് ജാതിയിലാണെങ്കിലും മതത്തിലാണെങ്കിലും സ്വീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. വിവാഹം അത്യാവശ്യമാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല. പക്ഷേ ഇനിയുള്ള കാലത്ത് നമ്മളെ നിയന്ത്രിക്കാനും കാത്തിരിക്കാനും ഒരാള്‍ കൂടെ വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു’. അനൂപ് പറഞ്ഞു.
മിമിക്രി അത്ര വലിയ കാര്യമല്ലെന്ന രീതിയിലുള്ള അനൂപിന്റെ വിമര്‍ശനം വിവാദമായിരുന്നു. അത് തന്റെ കരിയറിനെ പോലും നന്നായി ബാധിച്ചെന്നും തന്റെ കൂടെ അഭിനയിക്കില്ലെന്ന് മിമിക്രി കലാകാരന്മാരായ കുറെ സിനിമാ നടന്മാര് പരസ്യമായി പറഞ്ഞെന്നും അനൂപ് ചന്ദ്രന് പറയുന്നു.
‘അയാള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ വര്‍ക് ചെയ്യില്ലെന്ന് അവര്‍ പല നിര്‍മാതാക്കളോടും സംവിധായകരോടും ഒക്കെ പറഞ്ഞു. അതുകാരണം എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ കരിയര്‍ ഗ്രാഫ് കയറിക്കൊണ്ടിരിക്കുന്ന സമയത്താണത് സംഭവിച്ചത്. അതോടെ ഞാന്‍ അടപടലം താഴേക്ക് വീണു. പക്ഷേ അങ്ങനെ വീഴ്ത്തുന്നവര് ആലോചിക്കേണ്ടത് വളരെ സജീവമായി മുന്നോട്ടുപോവുന്നൊരാള്ക്ക് ബ്ലോക്ക് വെച്ചാല്‍ ദൈവം അയാളെ വേറെ വഴിയിലൂടെ വേറെ സ്ഥലത്ത് എത്തിക്കുമെന്നാണ്’. അനൂപ് പറയുന്നു.