മോഹൻലാൽ- സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തകളും ആകാംക്ഷയോടെയാണ് ആരാധകർ വായിച്ചറിയുന്നത്. ഇപ്പോഴിത സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന സിനിമയുടെ ലൊക്കേഷൻ സ്റ്റില്ലുകളാണ് ഏറെ ചർച്ചയ്ക്കു വഴിവെയ്ക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പ്രചരിക്കുന്ന വാർത്തയിൽ നിന്നും മനസിലാക്കുന്നത്. ലൊക്കേഷൻ ചിത്രത്തിലുള്ള ഫ്ളെക്സിൽ എഴുതിയിരിക്കുന്ന വാക്കുകൾ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്.
ഒരു പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്നത്. കെ.വി. ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.