ലണ്ടൻ: റഷ്യ ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച പരിശീലകൻ ഗാരത് സൗത്ത്ഗേറ്റിന് വൻ നേട്ടം. 2022 ൽ ഖത്തർ ലോകകപ്പുവരെ പരിശീലക സ്ഥാനത്ത് സൗത്ത്ഗേറ്റിന്റെ കരാർ ഇംഗ്ലണ്ട് ദീർഘിപ്പിച്ചു.
39 ലക്ഷം യൂറോയാണ് പുതിയ കരാർ പ്രകാരം സൗത്ത്ഗേറ്റിന്റെ പ്രതിഫലം. വലിയ സന്തോഷംമുണ്ടെന്നാണ് കരാർ പുതുക്കിയതിനെക്കുറിച്ച് സൗത്ത്ഗേറ്റ് പ്രതികരിച്ചത്. രാജ്യത്തെ സേവിക്കുകയെന്നുപറയുന്നത് ഏതൊരു പൗരനെ സംബന്ധിച്ചും വലിയ സന്തോഷമുള്ള കാര്യമാണ്. യൂറോ കപ്പിലും ലോകകപ്പിലും ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചത് ഫുട്ബോൾ ജീവിതത്തിലെ വിയ നേട്ടമാണ് – സൗത്ത്ഗേറ്റ് പറഞ്ഞു.
28 വർഷത്തിനു ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കളിക്കുന്നത്. അതിൽ സൗത്ത്ഗേറ്റിന്റെ തന്ത്രങ്ങൾ വിലയ പങ്കുവഹിച്ചു. സെമിയിൽ 2-1ന് ക്രൊയേഷ്യയോട് തോറ്റു. സൗത്ത്ഗേറ്റിന്റെ സഹപരിശീലകൻ സ്റ്റീവ് ഹോളണ്ടിന്റെ കരാറും ഇംഗ്ലണ്ട് നീട്ടിയിട്ടുണ്ട്.