വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും സെഞ്ചുറി. 24-ാമത്തെ സെഞ്ചുറിയാണ് ഇന്ത്യൻ നായകൻ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. ഈ സെഞ്ചുറി നേട്ടത്തോടെ മാസ്റ്റർ ബ്ലാസ്റ്ററുടെ പേരിലുണ്ടായിരുന്ന ഒരു റിക്കാർഡ് പഴങ്കഥയാവുകയും ചെയ്തു.
ഏറ്റവും കുറച്ച് ഇന്നിംഗ്സുകളിൽനിന്ന് 24 സെഞ്ചുറി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റിക്കാർഡാണ് സച്ചിനിൽ നിന്നു കോഹ്ലി സ്വന്തമാക്കിയത്. അപ്പോഴും തകർക്കപ്പെടാത്ത ഒരു റിക്കാർഡുണ്ട്. അത് ഡോൺ ബ്രാഡ്മാന്റെ പേരിൽത്തന്നെ. 66 ഇന്നിംഗ്സുകളിൽനിന്നാണ് ബ്രാഡ്മാൻ ഈ റിക്കാർഡ് നേടിയത്.
കോഹ്ലിക്ക് 123 ഇന്നിംഗ്സുകളും സച്ചിന് 125 റിക്കാർഡുകളും വേണ്ടിവന്നു. സുനിൽ ഗാവസ്കർ (128) മാത്യു ഹെയ്ഡൻ (132) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഈ കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ 1000 റൺസ് പിന്നിടുന്ന ആദ്യതാരവും കോഹ്ലിയാണ്. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരവും മറ്റാരുമല്ല.