തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണെന്ന് മന്ത്രി എം.എം. മണി. മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ് ഷട്ടർ തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറുതോണിയുടെ ഒരു ഷട്ടർ മാത്രമായിരിക്കും തുറക്കുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മണി കൂട്ടിച്ചേർത്തു.