ഭയപ്പെട്ടത് സംഭവിച്ചു! ശുദ്ധമായ പ്രാണവായു വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു; നാല് കുപ്പിക്ക് വില, 7350; തങ്ങളുടെ പ്രാണവായുവിന്റെ പ്രത്യേകതയായി കമ്പനി നല്‍കുന്ന വിശദീകരണങ്ങള്‍ ഇങ്ങനെ

ഓരോ നിമിഷവും ശ്വസിക്കേണ്ട പ്രാണവായു പോലും വിലകൊടുത്ത് വാങ്ങേണ്ട ഒരു കാലം വിദൂരത്തല്ലെന്നത് ഏറെ നാളുകളായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അപ്പോഴെല്ലാം അവയെ പുശ്ചത്തോടെ തള്ളിക്കളയുകയാണ് ബഹുഭൂരിപക്ഷം ആളുകളും ചെയ്തത്.

എന്നാലിപ്പോഴിതാ ആ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ന്യൂസിലന്‍ഡിലാണ് പ്രാണവായു വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. നാല് കുപ്പിക്ക് 100 ഡോളറാണ് വില (7,350 രൂപ). ഓക്ക് ലാന്‍ഡ് വിമാനത്താവളത്തില്‍ ഉള്‍പ്പെടെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് വില്‍പന. ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ എന്ന പേരിലാണ് വില്‍പന.

ശ്വസിക്കാനുളള മാസ്‌കുകളും കുപ്പിക്കൊപ്പം നല്‍കുന്നുണ്ട്. കിവിയാന എന്ന കമ്പനിയാണ് വില്‍പന നടത്തുന്നത്. കടകള്‍ വഴി മാത്രമല്ല ഓണ്‍ലൈനിലുമുണ്ട് വില്‍പന. അഞ്ച് ലിറ്ററിന്റെ കുപ്പി 34.50 ഡോളറിനാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. ന്യൂസിലന്‍ഡിലെ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു എന്നാണ് കിവിയാനയുടെ അവകാശവാദം.

മനുഷ്യവാസവും മനുഷ്യനിര്‍മിതിയുമില്ലാത്ത പ്രദേശത്ത് നിന്നുള്ള ശുദ്ധമായ പ്രാണവായുവാണ് തങ്ങള്‍ കുപ്പിക്കുള്ളിലാക്കി വിതരണം ചെയ്യുന്നതെന്ന് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നു. നിങ്ങള്‍ ശ്വസിച്ചിട്ടുള്ളതില്‍ ഏറ്റവും ശുദ്ധമായ വായുവെന്ന് കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തിയിട്ടുമുണ്ട്.

Related posts