മധുപാലിന്റെ സംവിധാനത്തിൽ ടോവിനൊ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ നവംബർ ഒമ്പതിന് തീയറ്ററുകളിലെത്തും. അജയൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്നത്.
നിമിഷ സജയൻ, അനുസിത്താര, ശരണ്യ, സിദ്ദിഖ്, ദിലീഷ് പോത്തൻ, ശ്വേത മേനോൻ, അലൻസിയർ, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.