അറുപത് വർഷം പഴക്കമുള്ള ഒരു കുപ്പി വിസ്കി ലേലത്തിൽ വിറ്റു പോയത് എട്ടു കോടി രൂപയ്ക്ക്. സ്ക്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് ഏവരെയും അമ്പരപ്പിച്ച ലേലം വിളി അരങ്ങേറിയത്.
1926 മക്അലൻ വലേറിയ അദാമി ബ്രാൻഡിന്റെ വിസ്കിക്കാണ് ഇത്രെയും വില ലേലം വിളിയിൽ ഉയർന്നത്. 1926ലാണ് ഈ വിസ്കി തയാറാക്കിയത്. പക്ഷെ ഇത് കുപ്പിക്കുള്ളിലാക്കിയത് അറുപത് വർഷങ്ങൾക്കു ശേഷം 1986ലായിരുന്നു. നിരവധിയാളുകളാണ് 1926 മക്അലൻ വലേറിയ അദാമി വിസ്കി സ്വന്തമാക്കുവാൻ എത്തിയത്. ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വളരെ അപൂർവമായതും ആകർഷണിയതയുള്ളതുമായ വിസ്കിയാണ് 1926 മക്അലൻ വലേറിയ അദാമി.
എഡിൻബറോയിലെ ബോൻഹാംസിലാണ് ലേലം നടന്നത്. കനത്ത വില നൽകി ഈ വിസ്കി സ്വന്തമാക്കിയത് ആരാണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ടു ലേബലുകളിലാണ് മക്അലൻ വിസ്കി വിപണിയിലെത്തിച്ചത്. വലേറിയ അദാമിയും പീറ്റർ ബ്ലെയ്ക്കുമാണ് ഇത്. അദാമിയുടെ ലേബലിൽ പന്ത്രണ്ട് കുപ്പിയും ബ്ലെയ്ക്ക് ലേബലിൽ പന്ത്രണ്ട് കുപ്പിയും.
അദാമിയുടെ ലേബലിലുള്ള കുപ്പികളിലൊന്ന് ജപ്പാനിലുണ്ടായ ഭൂചലനത്തിൽ നശിച്ചുവെന്നാണ് കരുതപ്പെടുന്നത്.