മൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് അനാസ്ഥ. ഭരണകക്ഷിയിലെ അംഗമായ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എംഎൽഎയുടെ ഇടപെടൽ മൂലമാണെന്ന് കെഎസ്യു ആരോപിച്ചു.
ഗാന്ധിജിയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം എടുക്കുവാനുള്ള അവസരം നൽകുകയാണ് നിലവിൽ പോലീസ്. ഇത്തരത്തിൽ ഗുരുതരമായ തെറ്റു കണ്ടിട്ടും അനങ്ങാപാറ നയത്തിനെതിരേ പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. മഹാത്മാഗാന്ധിയെ അപമാനിച്ച അഫ്സൽ തൊങ്ങനായിലിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.