ക​രി​മു​ക​ൾ വാഹനാപ​ക​ടം; ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു; അമിത വേഗത്തിലെത്തിയ ബസ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു; ഡ്രൈവറെ ഇതുവരെ പിടികൂടാനായിട്ടില്ല

കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​മു​ക​ൾ ക​രി​മു​ക​ളി​ൽ സ്വ​കാ​ര്യ ബ​സ് പാ​ഞ്ഞു​ക​യ​റി റി​ഫൈ​ന​റി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ത്തു. ഡ്രൈ​വ​റെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാ​ൻ കാ​ണി​ച്ച് ഇ​ന്ന് ബ​സ് ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് അ​മ്പ​ല​മേ​ട് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യാ​യ ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​യാ​ൾ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ സം​ഭ​വ​ത്തി​ൽ ദൃ​ക്സാ​ക്ഷി​ക​ളാ​യ നി​ര​വ​ധി നാ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ-​ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് റാ​ഫാ ഇ​ന്ന​ലെ ത​ന്നെ പോ​ലീ​സ് ക​സ്റ്റെ​ഡി​യി​ലെ​ടു​ത്തു.

ശനിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​രി​മു​ക​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ച്ച് യാ​ത്രി​ക​നാ​യ പ​ത്ത​നം​തി​ട്ട എ​രു​മ​ക്കാ​ട് കൊ​ച്ചു ക​ള​യി​ൽ കെ.​എ​ച്ച്.​വി​ജി​യാ​ണ് മ​രി​ച്ച​ത്.

ഇ​ടി​ച്ച ബ​സ് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ശേ​ഷ​മാ​ണ് നി​ന്ന​ത്. ഇ​തി​നി​ടെ ബ​സ് ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.ചി​ത്ര​പ്പു​ഴ- പോ​ഞ്ഞാ​ശേ​രി റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ക​ളും ടാ​ങ്ക​റു​ക​ളും ചീ​റി​പ്പാ​യു​ന്ന​തു മൂ​ലം അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 23 ന് ​പ​ള്ളി​ക്ക​ര അ​മ്പ​ല​പ്പ​ടി​യി​ൽ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ ടോ​റ​സി​ടി​ച്ച് പോ​ഞ്ഞാ​ശേ​രി മു​ള്ള​ൻ​കു​ന്ന് വ​ള​വ​ന വീ​ട്ടി​ൽ മാ​യ(46) മ​രി​ച്ചി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​മ്പ​ല​മു​ക​ൾ റി​ഫൈ​ന​റി പ്ലാ​ന്‍റി​നു മു​ന്നി​ൽ ബു​ള്ള​റ്റ് ടാ​ങ്ക​റി​ടി​ച്ച് എ​രൂ​ർ കൊ​പ്പ​റ​മ്പ് ക​റു​ത്തേ​പ്പ​റ​മ്പി​ൽ രാ​ഹു​ൽ(19) മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടും നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ​യും ഡ്രൈ​വ​റെ​യും ഇ​തു​വ​രെ അ​മ്പ​ല​മേ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്നി​ല്ല​ന്നെ പ​രാ​തി​യു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലൂ​ടെ സ്വ​കാ​ര്യ ബ​സു​ക​ളും ടാ​ങ്ക​റു​ക​ളും ചീ​റി​പ്പാ​യു​ന്ന​തു​മൂ​ലം ഭീ​തി​യോ​ടെ​യാ​ണ് ആ​ളു​ക​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​ത്.

Related posts