കു​തി​രാ​ൻ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്നതിനു  പിന്നിൽ ഇ​ച്ഛാ ​ശ​ക്തി​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് കു​ഴി​യ​ട​ച്ച് റീ​ടാ​റിം​ഗ് ന​ട​ത്താ​വു​ന്ന കു​തി​രാ​ൻ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​റു​കാ​രു​ടെ തോ​ന്നി​വാ​സ​ത്തി​നു വി​ട്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഇ​ച്്ഛാ​ശ​ക്തി​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ മൂ​ല​മാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്തം.

ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​രം​വ​രു​ന്ന റോ​ഡി​ന്‍റെ റീ​ടാ​റിം​ഗ് പ​ണി​ക​ൾ ഒ​രു​മാ​സ​മാ​യി​ട്ടും അ​വ​സാ​നി​ക്കാ​തെ തു​ട​രു​ക​യാ​ണ്. ഇ​ട​യ്ക്കി​ടെ ഏ​താ​നും ലോ​ഡ് ടാ​ർ മി​ക്സ​ർ​കൊ​ണ്ടു​വ​ന്ന് റോ​ഡി​ലി​ട്ട് ഗ​താ​ഗ​തം മു​ട​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് നി​ല​വി​ൽ കു​തി​രാ​നി​ൽ ന​ട​ക്കു​ന്ന​ത്.എ​ല്ലാം ക​ണ്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ തു​ട​ങ്ങി​യ​താ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ഈ ​ദു​രി​ത​യാ​ത്ര. ക​ഴി​ഞ്ഞ വേ​ന​ലി​ൽ കു​ഴി​നി​റ​ഞ്ഞ​പ്പോ​ൾ രാഷ്ട്രദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്ര​മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം നി​ര​വ​ധി​ത​വ​ണ ആ​ന​ക്കു​ഴി​ക​ളു​ടെ പ​ടം സ​ഹി​തം ന​ല്കി മ​ഴ​ക്കാ​ല​ത്തെ ദു​ർ​ഘ​ട​യാ​ത്ര​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും കു​ഴി​യ​ട​യ്ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ​യു​ണ്ടാ​യ അ​തി​തീ​വ്ര​മ​ഴ​യി​ൽ റോ​ഡ് പ​ല​യി​ട​ത്തും പാ​താ​ളം​പോ​ലെ ത​ക​ർ​ന്നു. കു​തി​രാ​നി​ൽ പ​തി​ന​ഞ്ചി​ട​ത്ത് മ​ണ്ണി​ടി​ച്ചി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴ​ലു​ണ്ടാ​യി. ഓ​ഗ​സ്റ്റ് 17 മു​ത​ൽ മ​ഴ​കു​റ​ഞ്ഞ് പി​ന്നീ​ട് ഒ​രു​മാ​സ​ക്കാ​ലം ക​ന​ത്ത വെ​യി​ലു​ണ്ടാ​യി​ട്ടും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും താ​ത്പ​ര്യ​മെ​ടു​ത്തി​ല്ല.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യേ​യും കു​റ്റം​പ​റ​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​വി​ട​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി. ഇ​തു​മൂ​ലം ഓ​രോ​ദി​വ​സ​വും കു​തി​രാ​ൻ കു​രു​ക്കി​ൽ കി​ട​ന്ന് യാ​ത്ര മു​ട​ങ്ങി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രു​മാ​യി​രു​ന്നു. ഇ​തി​ൽ ഡ​യാ​ലി​സി​സി​നു ബ​സി​ൽ പോ​കു​ന്ന രോ​ഗി​ക​ൾ വ​രെ​യു​ണ്ട്.

സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പ​ല​ത​വ​ണ അ​ന്ത്യ​ശാ​സ​നം കൊ​ടു​ത്തി​ട്ടും ക​രാ​ർ ക​ന്പ​നി​ക്ക് കു​ലു​ക്ക​മി​ല്ല. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട മ​ന്ത്രി​ക്ക് ക​രാ​ർ ക​ന്പ​നി പ​റ​യു​ന്ന ഉ​റ​പ്പു​ക​ളി​ൽ വി​ശ്വാ​സ​മി​ല്ലാ​തി​രി​ക്കേ, ക​ന്പ​നി​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത നി​സ​ഹാ​യാ​വ​സ്ഥ​യാ​ണു​ള്ള​ത്.

ഈ ​ക​രാ​ർ ക​ന്പ​നി​ക്കു​ത​ന്നെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ കോ​ടി​ക​ളു​ടെ വ​ർ​ക്ക് ക​രാ​ർ ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ത്ര​യേ​റെ ജ​ന​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്തി​യ റോ​ഡു​പ​ണി ഒ​രു​പ​ക്ഷേ മ​റ്റെ​വി​ടെ​യും ക​ണ്ടെ​ന്നു​വ​രി​ല്ല. എ​ന്നി​ട്ടും ഈ ​ക​രാ​ർ ക​ന്പ​നി​ക്ക് പി​ന്നേ​യും റോ​ഡ് വ​ർ​ക്കു​ക​ൾ ഏ​ല്പി​ക്കു​ന്ന​തി​നു പി​ന്നി​ൽ വ​ലി​യ അ​ഴി​മ​തി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം.

കു​ഴി​യ​ട​ക്ക​ലി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ലും ഇ​ന്ന​ലെ​യും കു​തി​രാ​നി​ൽ വാ​ഹ​ന​ക്കു​രു​ക്ക് തു​ട​രു​ക​യാ​ണ്. അ​ട​ച്ച​കു​ഴി​ക​ളും റീ​ടാ​റിം​ഗ് ചെ​യ്ത ഭാ​ഗ​ങ്ങ​ളും ടാ​ർ ചൂ​ടാ​റും​മു​ന്പേ ത​ക​രു​ന്നു​മു​ണ്ട്. കൊ​ന്പ​ഴ ഭാ​ഗ​ത്തു​നി​ന്നാ​ണ് പു​തി​യ കു​ഴി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്.

Related posts