മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിക്കാനിരിക്കെ മട്ടന്നൂരിൽ എൻഫോഴ്സ്മെന്റ് ഓഫീസ് തുടങ്ങുന്നതിനു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കെട്ടിടം സന്ദർശിച്ചു.നഗരസഭ ഓഫീസിനു സമീപത്തുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടമാണ് മന്ത്രി സന്ദർശിച്ചത്.
രാവിലെ 11 ഓടെ നഗരസഭ ഓഫീസിലെത്തിയ മന്ത്രി നഗരസഭ അധികൃതരുമായി ചർച്ച നടത്തി. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചാൽ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലവിലുള്ള റോഡ് വികസിപ്പിക്കാൻ നടപടി സ്വീകരിക്കുന്നതിനുള്ള നിവേദനം നഗരസഭ അധികൃതർ മന്ത്രിയെ ഏല്പിച്ചു. വിമാനത്താവളം കാണാനെത്തിയവരുടെ തിരക്ക് കാരണം കഴിഞ്ഞ രണ്ടു ദിവസം മട്ടന്നൂർ നഗരത്തിലുണ്ടായ ഗതാഗത
ക്കുരുക്കും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, എം.റോജ, ഷാഹിന സത്യൻ, വി.കെ.സുഗതൻ തുടങ്ങിയവരുമായാണ് ചർച്ച നടത്തിയത്.ു