മംഗലംഡാ​മി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ നിക്ഷേപം കൂട്ടും; 30 ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ   റിസർവോയറിൽ ഇടുമെന്ന്  ഉദ്യോഗസ്ഥർ

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലെ മ​ത്സ്യ​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് കൂ​ടി​യ​തോ​ടെ ഈ​വ​ർ​ഷം ഡാ​മി​ൽ നി​ക്ഷേ​പി​ക്കു​ന്ന മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. ഈ​വ​ർ​ഷം 30 ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് റി​സ​ർ​വോ​യ​റി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി മ​ല​ന്പു​ഴ​യി​ൽ​നി​ന്നും മ​ത്സ്യ​ങ്ങ​ളു​ടെ സ്പോ​ണ്‍ കൊ​ണ്ടു​വ​ന്ന് പ​റ​ശേ​രി​യി​ലെ കോ​ണ്‍​ക്രീ​റ്റ് ടാ​ങ്കു​ക​ളി​ൽ വ​ള​ർ​ത്തും.

നി​ശ്ചി​ത വ​ള​ർ​ച്ച​യെ​ത്തു​ന്പോ​ൾ ഇ​വ​യെ റി​സ​ർ​വോ​യ​റി​ലേ​ക്ക് വി​ടും. ക​ട്ട്ള, രോ​ഹു, മൃ​ഗാ​ല, സൈ​പ്ര​സ് തു​ട​ങ്ങി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഡാ​മി​ൽ വ​ള​ർ​ത്തു​ന്ന​ത്. ക​ട​ൽ​മ​ത്സ്യ​ങ്ങ​ൾ കേ​ടു​വ​രാ​തി​രി​ക്കാ​ൻ ഫോ​ർ​മാ​ലി​ൻ​പോ​ലെ​യു​ള്ള മാ​ര​ക​വി​ഷ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​നാ​ൽ നാ​ട​ൻ​മ​ത്സ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടി.

മ​റ്റു വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി മം​ഗ​ലം​ഡാ​മി​ലെ മ​ത്സ്യ​ങ്ങ​ൾ​ക്ക് സ്വാ​ദും ഗു​ണ​വും കൂ​ടു​ത​ലാ​ണെ​ന്നും പ​റ​യു​ന്നു.ഒ​ന്ന​ര​കി​ലോ മു​ത​ൽ പ​ത്തും പ​തി​ന​ഞ്ചും കി​ലോ​വ​രെ തൂ​ക്കം​വ​രു​ന്ന ക​ട്ട്ള കി​ട്ടാ​റു​ണ്ടെ​ന്നു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ക​ട്ട്ള മ​ത്സ്യ​ത്തി​ന് കി​ലോ​യ്ക്ക് 120 രൂ​പ​യ്ക്കാ​ണ് വി​ല. ഇ​തി​നാ​ൽ മ​ത്സ്യം വാ​ങ്ങാ​നാ​യി അ​തി​രാ​വി​ലെ ത​ന്നെ വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​പോ​ലും മം​ഗ​ലംാ​മി​ലെ​ത്തു​ന്നു​ണ്ട്.

Related posts