പത്തനാപുരം:അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ട് ഒന്നരവര്‍ഷം;അന്വേഷണം എങ്ങുമെത്തിയില്ല.പത്തനാപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.സാഹചര്യ തെളിവുകളും സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം തുടരനാവില്ലെന്ന നിലപാടില്‍ പോലീസ് അന്വേഷണം നിര്‍ത്തിയ നിലയിലാണ്.
2017ജൂൺ 18 നാണ് പത്തനാപുരത്ത് എഫ് സി ഐ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും കത്തികരിഞ്ഞ നിലയില്‍ അസ്ഥികള്‍ കാണുന്നത്.തുടര്‍ന്ന് ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ മനുഷ്യന്റെ ശരീരമാണെന്നും മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പുരുഷന്റേതാണെന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെയില്‍ വാഴപ്പാറയില്‍ നിന്നും മധ്യവയ്സകനെ കാണാതായ സംഭവവും ഉണ്ടായിരുന്നു .കെട്ടിടത്തിന് സമീപത്ത് നിന്നും ലഭിച്ച പേഴ്സും,താക്കോൽ കൂട്ടവും ഇദ്ദേഹത്തിന്റെയാണോയെന്ന് സംശയം ഉണ്ടായി.ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.ഡി.എന്‍.എ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സഹോദരന്റെ രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു.
ഇതിന്റെ ഫലം പുറത്ത് വരാന്‍ കാത്തിരിക്കുകയാണ് അന്വേഷണസംഘം.ഇതിന് പുറമെ ഫോറന്‍സിക്കിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും റിപ്പോര്‍ട്ടും എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ അന്വേഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ച മട്ടാണ്.
ഇതിനിടെയില്‍ മൃതദേഹം കത്തിച്ചത് ആഭിചാരക്രിയകള്‍ക്ക് വേണ്ടിയാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു.എന്നാല്‍ കാലതാമസം നേരിടുന്ന ശാസ്ത്രീയ പരിശോധനഫലങ്ങള്‍ മാത്രം കാത്തിരിക്കുകയാണ് അന്വേഷണ സംഘം ഇപ്പോഴും .
ല