വടക്കഞ്ചേരി: നവകേരള സൃഷ്ടിക്ക് വാദ്യകലാകാരന്മാരുടെ കൈതാങ്ങ്. പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിനു വേണ്ടി തങ്ങളുടെ കലാഅഭിരുചി പുറത്തെടുക്കുകയാണ് ഒരു കൂട്ടം കലാകാര·ാർ. അഞ്ചുമൂർത്തി വാദ്യകലാക്ഷേത്രയുടെ നേതൃത്വത്തിൽ അന്‍പതോളം വാദ്യകലാകാര·ാരാണ് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ധനശേഖരണാർത്ഥം വടക്കഞ്ചേരി മന്ദ മൈതാനിയിൽ പഞ്ചാരിമേളമൊരുക്കിയത്.
മേളം ആരംഭിച്ചതോടെ നിരവധിപ്പേർ സഹായഹസ്തവുമായെത്തി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി കെ. ബാലൻ, പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്‍, വൈസ് പ്രസിഡന്റ് കെ കുമാരൻ, പി ഗംഗാധരൻ, കെ ഗോവിന്ദൻ, രമജയൻ തുടങ്ങിയവർ സംസാരിച്ചു.
അഞ്ചുമൂർത്തി വാദ്യകലാക്ഷേത്രം പ്രസിഡന്റ് ജി മോഹനൻ, പഴന്പാലക്കോട് ജയൻ, രതീഷ് മംഗലം, സുഭാഷ് മംഗലം, അയിലൂർ ബാബു, പ്രവീണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചാരിമേളം അരങ്ങേറിയത്. ഇത്തരത്തിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഏല്പിച്ചു.