തനിക്കെതിരെ ഉണ്ടായിരിക്കുന്ന ആരോപണത്തില്‍ ജനപ്രതിനിധികൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മുകേഷിന് എതിരായ ആരോപണത്തെക്കുറിച്ച് പ്രതികരിക്കവെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
തുടര്‍ച്ചയായി പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ സ്വാഗതം ചെയ്യുന്നെന്നും ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി മുമ്പേ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സംഭവത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് മുകേഷ് വ്യക്തമാക്കണമെന്നും ‘എന്ത് തുറന്നു പറച്ചില് നടത്തിയാലും പെണ്ണ് നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണ് പൊതുവെ പറയുന്നത്. ഈ സാഹചര്യത്തില്‍ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്നെന്നും’ ഭാഗ്യലക്ഷ്മി പറഞ്ഞു.
കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന് പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു. രേവതി
അതുപോലെ തന്നെ നടിയും സംവിധായികയുമായ രേവതിയും ഇക്കാര്യത്തില്‍ പ്രതികരിക്കുകയുണ്ടായി. പെണ്ണുങ്ങള് നോ എന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നോ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസിലാക്കാനുള്ള സമയമായി. നോ എന്നു വച്ചാല്‍ നോ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥമില്ല. രേവതി പറഞ്ഞു.