അവിഹിത ബന്ധത്തിന് മകൻ  തടസമായി;  ഏ​ഴ് വ​യ​സു​കാ​ര​ന് നേ​രെ മാ​താ​വി​ന്‍റെ  കാ​മു​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം;  ഗ​ൾ​ഫി​ലാ​യി​രു​ന്ന പി​താ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മകൻ പീഡനവിവരം പറയുകയായിരുന്നു

ക​രു​നാ​ഗ​പ്പ​ള്ളി : മാ​താ​വി​ന്റെ കാ​മു​ക​ൻ ഏ​ഴ് വ​യ​സു​കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ മാ​താ​വും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ലാ​യി.​ക​രു​നാ​ഗ​പ്പ​ള്ളി, തൊ​ടി​യൂ​ർ സ്വ​ദേ​ശി പൊ​ന്ന​പ്പ​ൻ (32)നേ​യും​കാ​മു​കി​യെ​യു​മാ​ണ്പോ​ലി​സ്പി​ടി​കൂ​ടി​യ​ത്.​

ഗ​ൾ​ഫി​ലാ​യി​രു​ന്ന കു​ട്ടി​യു​ടെ പി​താ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി പീ​ഢ​ന വി​വ​രം പി​താ​വി​നെ അ​റി​യി​ച്ച​ത്.​തു​ട​ർ​ന്ന് മാ​താ​വി​നേ​യും ഉ​ൾ​പ്പ​ടെ പോ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് നാ​ട്ടി​ലി​ല്ലാ​ത്ത വേ​ള​ക​ളി​ൽ പൊ​ന്ന​പ്പ​ൻ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​ണ്.​ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് മ​ക​ൻ ത​ട​സ​മാ​യി തോ​ന്നി​യ​തി​നാ​ൽ കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​നൊ​പ്പം ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും പി​താ​വ് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.​

ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രാ​ണ് പ​രാ​തി ക​രു​നാ​ഗ​പ്പ​ള്ളി പോലീ​സി​ന് കൈ​മാ​റി​യ​ത്.​കു​ട്ടി​യു​ടെ മാ​താ​വി​നും കാ​മു​ക​നു​മെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ​ക്കാ​ണ് കേ​സെ​ടു​ത്ത​ത്.​ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​റ് ചെ​യ്തു.

Related posts