ട്വീറ്റില്‍ താന്‍ പ്രയോഗിച്ച വാക്ക് കണ്ട് കണ്ണു തള്ളിയവര്‍ക്ക് അതിലും വലിയ വാക്കുകൊണ്ട് മറുപടി പറഞ്ഞ് ശശി തരൂര്‍! നീണ്ട വാക്ക് ചര്‍ച്ചയാക്കിയവരുടെ യഥാര്‍ത്ഥ പ്രശ്‌നമായി തരൂര്‍ ചൂണ്ടിക്കാട്ടുന്നതിത്

തന്റെ പുതിയ പുസ്തകമായ ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ (The Paradoxical Prime Minister ) ട്വീറ്റിലൂടെ അവതരിപ്പിക്കവെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഉപയോഗിച്ച ഒരു വാക്ക് രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു. floccinaucinihilipilification എന്ന വാക്കാണ് കൗതുകമുണര്‍ത്തി ചര്‍ച്ചയായത്.

ഇപ്പോഴിതാ തന്റെ വാക്ക് വൈറലായതിനെത്തുടര്‍ന്ന് അതിലും വലിയ വാക്കുകൊണ്ട് തരൂരിന്റെ മറുപടി എത്തിയിരിക്കുന്നു. ‘ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ’യാണ് യഥാര്‍ത്ഥ പ്രശ്നമെന്നാണ് തരൂരിന്റെ മറുപടി.

ഇനി ആ വാക്കിന്റെ അര്‍ത്ഥം തിരഞ്ഞുപോകേണ്ടെന്നു പറഞ്ഞുകൊണ്ട് അതിന്റെ അര്‍ത്ഥം കൂടി വിശദീകരിച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്. വലിയ വാക്കുകളോടുള്ള ഭയമെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥമെന്നും തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയെന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള തരൂരിന്റെ ട്വീറ്റിലെ 29 അക്ഷരങ്ങളുള്ള ‘ഫ്ളൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ഒന്നിനും മൂല്യം കല്‍പ്പിക്കാത്ത പ്രവൃത്തി അല്ലെങ്കില്‍ ശീലം എന്നാണ്. .

‘എന്റെ കഴിഞ്ഞദിവസത്തെ ട്വീറ്റുകളിലൊന്ന് ‘ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ’ സൃഷ്ടിച്ചിരിക്കുകയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് തരൂരിന്റെ മറുപടി.

Related posts