മുകേഷ് ശല്യം ചെയ്തെന്ന് ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. മുകേഷ് ഇതു നിഷേധിക്കുകയും ചെയ്തു. അപ്പോഴെല്ലാം മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക മൗനത്തിലായിരുന്നു. ഇപ്പോള്‍ ദേവിക തുറന്നു തന്നെ പറഞ്ഞിരിക്കുന്നു ചില കാര്യങ്ങള്‍. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് ദേവികയുടെ വെളിപ്പെടുത്തലുകള്‍.
മുകേഷേട്ടെന്റെ ഫോണിലെ പല മെസ്സേജുകള്‍ക്കും താനാണ് റിപ്ലൈ നല്‍കാറുള്ളത്. ഒരുപാട് സ്ത്രീകള്‍ വളരെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ മെസേജുകള്‍ അയയ്ക്കാറുണ്ട്. മുകേഷേട്ടന് എന്ന രീതിയില്‍ താനാണ് പലപ്പോഴും മറുപടി കൊടുക്കാറുള്ളത്. അല്ലെങ്കില്‍ മുകേഷേട്ടന് തന്നെ ബ്ലോക്ക് ചെയ്യും. ഒരു ഭാര്യ എന്ന നിലയ്ക്ക് എന്നെ വേറൊരു സ്ത്രീ ഹരാസ് ചെയ്യുന്നതാണ് അത്.
മീ ടൂ ക്യാംപെയ്ന്റെ ഭാഗമായി ഒരു സ്ത്രീ എന്ന നിലയ്ക്ക് തനിക്കും ചിലത് പറയാനുണ്ട്. തനിക്കും ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ ദുരന്തം ഒന്നുമല്ല. ചില അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള് അവിടെ നിന്ന് മാറി നില്ക്കും. നമ്മള് മാറിക്കഴിഞ്ഞാല്‍ അതൊരു ഇഷ്യൂ അല്ല. ഇപ്പോഴതൊന്നും പറയുന്നില്ല. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം കുറേ ആള്ക്കാര് കാണും. അത് പറഞ്ഞ് കഴിഞ്ഞാല്‍ അവരുടെ കുടുംബങ്ങളെ ബാധിക്കും. എല്ലാവരും തന്നെ പോലെ ആകില്ലല്ലോ. എനിക്ക് ചുറ്റും സ്വാമി വിവേകാനന്ദന്മാരെ ഒന്നും ഞാന്‍ കാണുന്നില്ല. പുരുഷന് ആയാലും സ്ത്രീ ആയാലും-ദേവിക പറയുന്നു.