ന്യാ​യ വി​രോ​ധ​മാ​യി സം​ഘം ചേ​ര​ൽ, മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്ക​ൽ; ശ​ബ​രി​മ​ല സ്ത്രീ വി​ഷ​യത്തിൽ വ​ഴി​ത​ട​ഞ്ഞ് സ​മ​രം ചെ​യ്ത  600 പേ​ർ​ക്കെ​തി​രേ കേ​സ്

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ലെ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ വ​ഴി ത​ട​യ​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ കേ​സ്. ജി​ല്ല​യി​ലെ 600 പേ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ന്യാ​യ വി​രോ​ധ​മാ​യി സം​ഘം ചേ​ര​ൽ, മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, വൈ​ക്കം, പൊ​ൻ​കു​ന്നം തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ വ​ഴി ത​ട​ഞ്ഞാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കും സ​മ​രം ന​യി​ച്ച​വ​ർ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​മെ​തി​രേ​യാ​ണ് കേ​സ്. ഇ​ന്ന​ല​ത്തെ സ​മ​ര​ത്തി​ൽ എം​സി റോ​ഡ് അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ മി​ക്ക റോ​ഡു​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മി​ക്ക​യി​ട​ത്തും സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന സു​പ്രിം​കോ​ട​തി വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വ​ഴി​ത​ട​യ​ൽ സ​മ​രം.

Related posts