തൃശൂർ: പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു-യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. ‘
ഉമ്മൻചാണ്ടി വരുന്നതിനുമുന്പ് ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപനടക്കമുള്ളവരെയും പോലീസ് തടഞ്ഞിരുന്നു. ജനാധിപത്യസമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെയുള്ള പോലീസ് നടപടിക്കെതിരെ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
പോലീസിന്റെ നിലപാടിനെ തുടർന്ന് ഉമ്മൻചാണ്ടി മടങ്ങി പോകാൻ ഒരുങ്ങിയപ്പോൾ ആശുപത്രിയിൽ സംഘർഷമുണ്ടാകുമെന്ന് കണ്ടതിനെ തുടർന്ന് കാണാൻ അനുവദിച്ചു.