പുഴയോരത്തെ  പുറമ്പോക്ക്  ഭൂമി കൈ​യേറി ഇ​ഷ്ടി​ക​ക്ക​ളം;  ഈ വർഷം പ്ര​വ​ർ​ത്തി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ൽ നാട്ടുകാർ; പ്രദേശവാസികൾ ഒപ്പിട്ട് നൽകിയ പരാതി കളക്ടർക്ക് നൽകി

പ​ടി​ഞ്ഞാ​റ​ത്ത​റ: പു​തു​ശേ​രി​ക്ക​ട​വി​ൽ നി​ന്നും തേ​ർ​ത്തും​കു​ന്ന് റോ​ഡി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ന​ധി​കൃ​ത ഇ​ഷ്ടി​ക​ക്ക​ള​ത്തി​നെ​തി​രെ പ്ര​ദേ​ശ വാ​സി​ക​ൾ. പു​ഴ​പു​റ​ന്പോ​ക്ക് ഭൂ​മി കൈ​യ്യേ​റി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ഇ​ഷ്ടി​ക​ക്ക​ളം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് പു​ഴ​യേ​ക്കാ​ൾ ആ​ഴ​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്ത് മ​ണ്ണ് സം​ഭ​രി​ച്ച് ഇ​ഷ്ടി​ക നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളെ​ല്ലാം വേ​ന​ൽ​ക്കാ​ല​ത്തി​ന് മു​ൻ​പേ വ​റ്റു​ക​യാ​ണ്. പു​ഴ​യോ​ട് ചേ​ർ​ന്ന് ഇ​രു​പ​ത് അ​ടി​യോ​ളം ആ​ഴ​ത്തി​ൽ കു​ഴി​ച്ചാ​ണ് മ​ണ്ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പു​ഴ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഇ​ര​ച്ചു ക​യ​റി​യ​താ​ണ് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​നി​ട​യാ​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

അ​ന​ധി​കൃ​ത ഇ​ഷ്ടി​ക നി​ർ​മാ​ണ യൂ​ണി​റ്റി​നെ​തി​രെ നാ​ൽ​പ്പ​തോ​ളം പ്ര​ദേ​ശ​വാ​സി​ക​ളൊ​പ്പി​ട്ട പ​രാ​തി മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ഇ​ഷ്ടി​ക​ക്ക​ളം പ്ര​വ​ർ​ത്തി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts